
അധ്യായം 8: ശ്രീലങ്കയുടെ കടൽത്തീര വിനോദ കേന്ദ്രങ്ങൾ
1,300 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരപ്രദേശമാണ് ശ്രീലങ്കയുടെ ബീച്ചുകൾ. സ്വർണ്ണനിറം മുതൽ വെള്ളനിറം വരെയുള്ള വൈവിധ്യമാർന്ന മണലുകൾ ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന ഒരു അനുഭവം നൽകും എന്ന് നിസ്സംശയം പറയാൻ കഴിയും. പവിഴപ്പുറ്റുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇവ നീന്തൽ, സർഫിംഗ്, തിമിംഗല നിരീക്ഷണം എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ്.
ശ്രീലങ്കയുടെ ചുറ്റുമായി ഉള്ള മിക്ക ബീച്ചുകളും മനോഹരങ്ങളായ വിനോദ കേന്ദ്രങ്ങളാണെങ്കിലും ചില തീരങ്ങൾ എടുത്തു പറയേണ്ടതുണ്ട്. തെക്കൻ, കിഴക്കൻ തീരങ്ങളിൽ വിശ്രമത്തിനും, സർഫിംഗിനും, സമുദ്രജീവികളെ കാണുന്നതിനും അനുയോജ്യമായ മനോഹരമായ ബീച്ചുകൾ ഉണ്ട്. ഉനവാതുന, മിരിസ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾ അവയുടെ സ്വർണ്ണ മണലും ശാന്തമായ വെള്ളവും കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു.
തെക്കൻ തീരങ്ങളെടുത്താൽ, സ്വർണ്ണ മണൽ, ഈന്തപ്പനകൾ, കടൽത്തീര പവിഴപ്പുറ്റുകൾ എന്നിവയുള്ള, വർഷം മുഴുവനും സുരക്ഷിതമായി നീന്തുവാൻ കഴിയുന്ന, വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള ഒരു ഉൾക്കടൽ ഉള്ള ഉനവാതുന ബീച്ചാകും ആദ്യമെത്തുക. തേൻ നിറമുള്ള മണൽ നിറഞ്ഞ, കുടുംബങ്ങൾക്ക് അനുയോജ്യമായ ജലാശയങ്ങൾ, ആഡംബര റിസോർട്ടുകൾ, സമീപമുള്ള ജല കായിക വിനോദങ്ങൾ എന്നിവയ്ക്ക് പ്രസിദ്ധമാണ് ബെന്റോട്ട ബീച്ച്. സുരക്ഷിതമായി നീന്തുന്നതിനനുയോജ്യമായ ഉൾക്കടൽ, ഉൾക്കടൽ,നല്ല ഭക്ഷണശാലകൾ, സർഫിങ്ങ് സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ഹിരികേതിയ ബീച്ച് ആണ് മറ്റൊന്ന്. മിരിസ ബീച്ച് ആണെങ്കിൽ തിമിംഗല നിരീക്ഷണത്തിനും സർഫിങ്ങിനും പേരെടുത്തതാണ്.
കിഴക്കോട്ടു പോയാൽ സർഫിംഗിന് പേരുകേട്ട അരുഗം ബേ. വന്യവും വൃത്തിയുള്ളതുമായ പ്രകൃതിദൃശ്യങ്ങൾക്കും സമീപ ദേശീയോദ്യാനങ്ങൾക്കും ഇടയിൽ വിസ്കി പോയിന്റ് പോലുള്ള ഈ ബീച്ച് ധാരാളം വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന. ഉപ്പുവേലിയും നിലവേലിയും ശാന്തവും പവിഴപ്പുറ്റുകളാൽ സംരക്ഷിതവുമായ വെള്ളത്തിൽ സ്നോർക്കലിംഗിനും സമുദ്രജീവികളെ കാണുന്നതിനും അവസരമൊരുക്കുന്നു.
ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തുള്ള ട്രിങ്കോമാലി ബീച്ചുകളിലെ വെളുത്ത മണൽ, ശാന്തമായ അലകൾ കുറഞ്ഞ വെള്ളം, വിശ്രമകരമായ അന്തരീക്ഷം എന്നിവ നീന്തലിനും സ്നോർക്കലിംഗിനും അനുയോജ്യമാണ്. ഇവിടത്തെ രാത്രി ആഘോഷങ്ങൾ അവിസ്മരണീയമാണ്.
മറ്റു ചില പ്രസിദ്ധ ബീച്ചുകൾ ഇവയാണ്. ഇതിൽ ഉൾപ്പെടുത്താത്ത വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ധാരാളം ബീച്ചുകളും ഇവിടെയുണ്ട്.
ഹിക്കാഡുവ ബീച്ച്: സ്നോർക്കലിംഗിനും രാത്രി ജീവിതത്തിനും പേരെടുത്ത പവിഴപ്പുറ്റുകളാൽ സമ്പന്നമായ ഒരു ബീച്ച്.
വെലിഗമ ബീച്ച്: മൽസ്യബന്ധന കാഴ്ചകളുള്ള ഈ ബീച്ച് സർഫിങ്ങ്കാരുടെ പറുദീസയാണ്.
കാസുവാരിന ബീച്ച്: ആഴം കുറഞ്ഞതും ചൂടുള്ളതുമായ കുളിക്കാൻ അനുയോജ്യമായ ബീച്ച്.
മാർബിൾ ബീച്ച്: ട്രിങ്കോമലിക്ക് സമീപമുള്ള ശാന്തമായ വെല്ലാമുള്ള ഒരു ബീച്ച്. കടൽ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം.
പാസികുഡ ബീച്ച്: നീന്തലിന് അനുയോജ്യമായ ശാന്തമായ ആഴം കുറഞ്ഞ ബീച്ചുകൾ. ഇതും ട്രിങ്കോമാലിയ്ക്കടുത്താണ്.
ശ്രീലങ്കയിലെ ബീച്ചുകൾ അവയുടെ അതിശയകരമായ സൗന്ദര്യത്തിനിടയിൽ ചില വിചിത്രവും രസകരവുമായ സവിശേഷതകൾ മറച്ചുവെക്കുന്നു, കടലാമകൾ ആണ് ഇതിൽ ഏറെ കൗതുകം ജനിപ്പിക്കുന്നത്.
പോൾഹെന ബീച്ച് സന്ദർശകർക്ക് അരയോളം വെള്ളത്തിൽ സ്നോർക്കൽ ചെയ്യാൻ അവസരം നൽകുന്നു, അവിടെ വലിയ പച്ച ആമകൾ നിങ്ങളുടെ അരികിൽ തന്നെ നീന്തുന്നു. ഡൈവിംഗ് ഉപകരണങ്ങളില്ലാതെ ഒരു മുങ്ങൽ മൃഗശാലയായി മാറുന്നു. ഹിക്കാഡുവ ബീച്ചിൽ ഭീമൻ ആമകൾക്ക് ഭക്ഷണം നൽകുന്ന ജനക്കൂട്ടത്തെത്തന്നെ കാണുവാൻ കഴിയും.
ഡോ സുനീത് മാത്യു