ചക്ക–ചിയ എനർജി ബോൾസ്

കേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് ഒരു മോഡേൺ ട്വിസ്റ്റ്

“പാചകം വേണ്ട, എണ്ണ വേണ്ട, 10 മിനിറ്റിൽ റെഡി!”

ചക്കയും തേങ്ങയും കേരളത്തിന്റെ സ്വന്തം ഫലങ്ങൾ. അതിനൊപ്പം ഈന്തപ്പഴം, ചിയ, എള്ള്, നിലക്കടല എന്നിവ ചേർത്താൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പോഷകസമൃദ്ധമായ ഒരു സ്നാക്ക് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

പഴുത്ത ചക്കച്ചുള – 1 കപ്പ്
വറുത്ത നിലക്കടല – ½ കപ്പ്
തേങ്ങ ചിരകിയത് – ¼ കപ്പ്
ചിയ സീഡ്സ് – 1 ടേബിൾസ്പൂൺ
എള്ള് – 1 ടേബിൾസ്പൂൺ
ഈന്തപ്പഴം – 4–5 എണ്ണം, കുരു കളഞ്ഞത്
ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ
ഒരു നുള്ള് ഉപ്പ്

തയ്യാറാക്കുന്ന വിധം

ചക്കച്ചുളയും ഈന്തപ്പഴവും മിക്സിയിൽ ഇട്ട് ചെറുതായി അരയ്ക്കുക.
നിലക്കടലയും തേങ്ങയും ചേർത്ത് വീണ്ടും ഒന്നുകൂടി ചെറുതായി അടിക്കുക.. പൂർണ്ണമായി പേസ്റ്റ് ആക്കേണ്ടതില്ല.

ഇതിലേക്ക് ചിയ സീഡ്സ്, എള്ള്, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക.

ചെറിയ ഉരുളകളാക്കി കൈകൊണ്ട് ഉരുട്ടിയെടുക്കുക.
പുറത്ത് കുറച്ച് തേങ്ങ ചിരകിയത് അല്ലെങ്കിൽ എള്ള് വിതറി അലങ്കരിക്കാം.

15–20 മിനിറ്റ് ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ സെറ്റ് ആകും.

ഉരുളകൾക്ക് പകരം മിനി കപ്പുകളിൽ നിറച്ചും നൽകാം. മുകളിൽ ഒരു കശുവണ്ടി വച്ച് അലങ്കരിച്ചാൽ വളരെ ആകർഷകമാകും.

എന്തുകൊണ്ട് ഇത് നല്ലൊരു സ്നാക്കാണ്?

ചക്കയിൽ നിന്ന് സ്വാഭാവിക മധുരവും ഫൈബറും, നിലക്കടലയിൽ നിന്ന് പ്രോട്ടീനും നല്ല കൊഴുപ്പും, ചിയയും എള്ളും വിത്തുകളിൽ നിന്ന് ഫൈബറും വിവിധ മൈക്രോന്യൂട്രിയന്റുകളും ലഭിക്കും. പഞ്ചസാരയോ ഡീപ്പ് ഫ്രൈയിംഗോ ആവശ്യമില്ല. എന്തിന് പാചകം തന്നെ ആവശ്യമില്ല.

ഡോ. ഷേർലി സുനീത്

Leave a Reply

Your email address will not be published. Required fields are marked *